തുടർച്ചയായ രണ്ടാം മാസവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായി മക്ടോമിനെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഒക്ടോബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം യുവതാരം മക്ടോമിനെ സ്വന്തമാക്കി. ആരാധകരുടെ വോട്ടെടിപ്പിലൂടെയാണ് മക്ടോകിനെയെ മികച്ച താരമായി തിരഞ്ഞെടുത്തത്. യുവതാരം ജെയിംസിനെയും മാർക്കസ് റാഷ്ഫോർഡിജെയും മറികടന്നാണ് മക്ടോമിനെ ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ മാസകും മക്ടോമിനെ തന്നെ ആയിരുന്നു ഈ അവാർഡ് നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു ലീഡറെ പോലെ കളിക്കികയാണ് മക്ടോമിനെ. പോഗ്ബയില്ലാത്തതിനാൽ ഇപ്പോൾ യുണൈറ്റഡ് മിഡ്ഫീൽഡ് ഭരിക്കുന്നതും മക്ടോകിനെ ആണ്. മിഡ്ഫീൽഡിൽ നിന്ന് ഗോൾ കണ്ടെത്താനും ഈ യുവതാരത്തിനാകുന്നുണ്ട്.

Advertisement