വിവാദങ്ങൾക്കിടെ ആഴ്സണലിനും എമറിക്കും ഇന്ന് നിർണായക മത്സരം

Photo: Twitter/@Arsenal
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഇന്ന് നിർണായക മത്സരം. സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വോൾവ്സിനെയാണ് അവർക്ക് നേരിടാനുള്ളത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

അവസാനത്തെ 2 ലീഗ് മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയും വഴങ്ങിയ ആഴ്സണലിന് ഇന്ന് ജയത്തിൽ കുറഞ്ഞ ഒന്നും ലക്ഷ്യം വെക്കാനാകില്ല. ഇന്നും ജയിക്കാൻ സാധിച്ചില്ലെങ്കിൽ അത് അവരുടെ ടോപ്പ് 4 പ്രതീക്ഷകൾക്ക് മേൽ വലിയ വെല്ലുവിളി സൃഷ്ടിക്കും എന്നുറപ്പാണ്. ക്യാപ്റ്റൻ ജാക്കയുമായുള്ള ആരാധകരുടെ പ്രശ്നങ്ങളും മറ്റും ഉയർന്ന ശേഷമുള്ള ആദ്യ മത്സരം എന്നതും ഇന്നത്തെ കളിയെ ശ്രദ്ധേയമാകും. ജാക്ക ഇന്ന് കളിക്കില്ല എന്ന് എമറി വ്യക്തമാക്കിയിട്ടുണ്ട്.

ജാക്കയുടെ സ്ഥാനത്ത് ഓസിൽ ആഴ്സണൽ ടീമിൽ എത്താൻ സാധ്യത ഉണ്ട്. പരിക്കേറ്റ റീസ് നൽസണും ഇന്ന് ആഴ്സണൽ ടീമിൽ ഉണ്ടാവില്ല. പ്രതിരോധ താരം ബോളിയുടെ അഭാവമാകും ഇന്ന് സാന്റോയുടെ ടീമിന് പ്രധാന പ്രശ്നം. താരം ഈ വർഷം ഇനി വോൾവ്സിനായി കളിക്കാൻ സാധ്യതയില്ല.

Advertisement