ലൂക്ക് ഷോ അഞ്ചാഴ്ച പുറത്ത്, വീണ്ടും ആഷ്ലി യങ്ങിനെ ആശ്രയിക്കേണ്ട അവസ്ഥയിൽ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക്ക് ഷോ വീണ്ടും പരിക്കിന്റെ പിടിയിൽ. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ കളിക്കുമ്പോൾ ആയിരുന്നു ഷോയ്ക്ക് പരിക്കേറ്റത്‌. പരിക്ക് സാരമുള്ളതാണെന്നും അഞ്ച് ആഴ്ചയോളം താരം പുറത്തിരിക്കേണ്ടി വരും എന്നും ക്ലബ് അറിയിച്ചു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് പ്രതിസന്ധിയിലായി. ലൂക് ഷോ പോകുന്നതോടെ ആഷ്ലി യങ് ആകും ഇനി യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക്.

34കാരനായ യങ്ങ് കഴിഞ്ഞ സീസണിൽ യുണൈറ്റഡ് ഫുൾബാക്ക് പൊസിഷനുകളിൽ ദയനീയ പ്രകടനമായിരുന്നു നടത്തിയത്. അതാവർത്തിക്കും എന്ന ഭയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക്. യങ് അല്ലായെങ്കിൽ മാർക്കസ് റോഹോ, ഡാർമിയൻ, ഡാലോട്ട് എന്നിവരാണ് ലെഫ്റ്റ് ബാക്കി കളിക്കാൻ കഴിയുന്ന താരങ്ങളായുള്ളത്. എന്നാൽ ക്ലബ് വിടാൻ ശ്രമിക്കുന്ന റോഹോയും ഡാർമിയനും ആദ്യ ഇലവനിൽ എത്താൻ സാധ്യതയില്ല. ഡാലോട്ടും പരിക്കിന്റെ പിടയിലാണ്. എന്തായലും ലീഗിലെ മത്സര ഫലങ്ങൾക്ക് ഒപ്പം പരിക്കും യുണൈറ്റഡിന് തുടക്കത്തിൽ തന്നെ പ്രശ്നമായിരിക്കുകയാണ്.

Previous article100 മില്ല്യണും രണ്ട് താരങ്ങളും, നെയ്മറിനെ ബാഴ്സക്ക് നൽകാൻ പിഎസ്ജി തയ്യാർ
Next articleമാൾട്ട ഫോർവേഡ് ചെന്നൈയിൻ എഫ് സിയിൽ