മാൾട്ട ഫോർവേഡ് ചെന്നൈയിൻ എഫ് സിയിൽ

- Advertisement -

മാൾട്ട ദേശീയ താരം ആൻഡ്രെ ഷെമ്പ്രിയെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. പുതിയ സീസണിൽ ചെന്നൈയിൻ അറ്റാക്കിനെ നയിക്കുക ഷെമ്പ്രി ആയിരിക്കും. ഒരു വർഷത്തെ കരാറിലാണ് താരത്തെ ചെന്നൈയിൻ സ്വന്തമാക്കിയത്. 33കാരനായ താരം മാൾട്ടയുടെ ദേശീയ ടീമിനായി നൂറോളം കളിച്ചിട്ടുണ്ട്.

അവസാന രണ്ടു സീസണായി സൈപ്രിറ്റോ ക്ലബായ അപ്പോളോൺ ലിമാസോൾ എഫ് സിക്ക് വേണ്ടി ആയിരുന്നു ആൻഡ്രെ കളിച്ചത്. ബോവിസ്റ്റ, ഒമനിയോ, പനിയോനിയോസ് എന്നീ ക്ലബുകൾക്ക് വേണ്ടിയൊക്കെ മുമ്പ് താരം കളിച്ചിട്ടുണ്ട്.

Advertisement