100 മില്ല്യണും രണ്ട് താരങ്ങളും, നെയ്മറിനെ ബാഴ്സക്ക് നൽകാൻ പിഎസ്ജി തയ്യാർ

ബ്രസിലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനെ ബാഴ്സലോണയിലേക്കൊരു വഴി തെളിയുന്നു. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി 100 മില്ല്യണും രണ്ട് താരങ്ങൾക്കും പകരമായി നെയ്മറിനെ ക്യാമ്പ് നൗവിലേക്ക് അയക്കുമെന്നാണ് പുതുതായി ലഭിക്കുന്ന റിപ്പോർട്ടുകൾ. ബാഴ്സയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബെലെ, നെൽസൺ സെമെടോ എന്നീ താരങ്ങളെയാണ് പിഎസ്ജി ആവശ്യപ്പെടുന്നത്.

2017 ലാണ് റെക്കോർഡ് തുകയ്ക്ക് നെയ്മർ പിഎസ്ജിയിലേക്കെത്തിയത്. 222 മില്ല്യൺ യൂറോ മുടക്കി നെയ്മറിനെ എത്തിച്ചെങ്കിലും യൂറോപ്പിൽ തീളങ്ങാൻ പിഎസ്ജിക്ക് കഴിഞ്ഞില്ല. അതേ സമയം 100 മില്ല്യണിലേറെ നൽകിയാണ് ഡെംബെലെയെ ബാഴ്സ ഡോർട്ട്മുണ്ടിൽ നിന്നും വാങ്ങിയത്. യുവേഫ നേഷൻസ് ലീഗ് ജേതാവായ നെൽസൺ സെമെടോ 2017ലാണ് ബെൻഫികയിൽ നിന്നും സ്പെയിനിലെത്തുന്നത്. ഇരു താരങ്ങൾക്കും 100മില്ല്യണും പകരമായി നെയ്മറിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം കാന്റോണയ്ക്ക് യുവേഫ പ്രെസിഡൻഷ്യൽ അവാർഡ്
Next articleലൂക്ക് ഷോ അഞ്ചാഴ്ച പുറത്ത്, വീണ്ടും ആഷ്ലി യങ്ങിനെ ആശ്രയിക്കേണ്ട അവസ്ഥയിൽ യുണൈറ്റഡ്