ലൂക് ഷോക്ക് രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരങ്ങൾ നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ലൂക് ഷോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കാൻ കഴിയില്ല. താരത്തിന് ഇംഗ്ലണ്ടിനായി കളിക്കുമ്പോൾ ഏറ്റ പരിക്ക് ആണ് വിനയായിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ ഷോയ്ക്ക് ചുരുങ്ങിയത് ഒരാഴ്ച എങ്കിലും വിശ്രമം വേണ്ടി വരും. ഇംഗ്ലണ്ട് സ്പെയിൻ മത്സരത്തിനിടെ ആയിരുന്നു പരിക്ക്. സ്പാനിഷ് താരവുമായി കൂട്ടിയിടിച്ച ഷോയെ സ്ട്രെച്ചറിൽ ആയിരുന്നു ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.

താരം താൻ മെച്ചപ്പെട്ട നിലയിൽ ആണെന്ന് സാമൂഹിക മാധ്യമം വഴി ആരാധകരെ അറിയിച്ചു എങ്കിലും ഷോയ്ക്ക് വിശ്രമം വേണ്ടി വരും. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച രീതിയിൽ ആയിരുന്നു ഷോ ഈ സീസൺ തുടങ്ങിയത്. വാറ്റ്ഫോർഡിനെതിരായ പ്രീമിയർ ലീഗ് മത്സരവും യങ് ബോയ്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരവുമാകും ഷോയ്ക്ക് നഷ്ടപ്പെടുക.

ആഷ്ലി യംഗ് ആകും ഈ മത്സരങ്ങളിൽ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇറങ്ങുക.

Previous articleചാമ്പ്യൻസ് ലീഗ് ഫൈനൽ ന്യൂയോർക്കിലേക്ക്
Next articleമൊഹമ്മദൻസിനോടും തോറ്റു, ഈസ്റ്റ് ബംഗാളിന്റെ കഷ്ടകാലം തുടരുന്നു