മൊഹമ്മദൻസിനോടും തോറ്റു, ഈസ്റ്റ് ബംഗാളിന്റെ കഷ്ടകാലം തുടരുന്നു

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിന് വീണ്ടും പരാജയം. കഴിഞ്ഞ കളിയിൽ പീർലസിനോട് തോറ്റ ഈസ്റ്റ് ബംഗാൾ ഇന്ന് മൊഹമ്മദൻസിനോടും തോറ്റു. ഒരു ഗോളിന് പിന്നിട്ടു നിന്നിരുന്ന മൊഹമ്മദൻസ് അവസാന നാലു മിനുട്ടിൽ നടത്തിയ തിരിച്ചുവരവിലൂടെയാണ് മൊഹമ്മദൻസ് മൂന്ന് പോയന്റ് സ്വന്തമാക്കിയത്.

12ആം മിനുട്ടിൽ അകോസ്റ്റയുടെ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിൽ എത്തിയിരുന്നു. അകോസ്റ്റയുടെ ഈസ്റ്റ് ബംഗാളിനായുള്ള രണ്ടാമത്തെ ലീഗ് ഗോളായിരുന്നു ഇത്. 87ആം മിനുട്ടിൽ ആണ് മൊഹമ്മദൻസ് സമനില ഗോൾ നേടിയത്. അഡ്ജ ആയിരുന്നു സ്കോർ ചെയ്തത്. അഡ്ജ തന്നെ ഇഞ്ച്വറി ടൈമിലും ഈസ്റ്റ് ബംഗാളിന് വില്ലനായി. 94ആം മിനുട്ടിൽ അഡ്ജ വീണ്ടും ഈസ്റ്റ് ബംഗാൾ ഡിഫൻസിനെ തകർത്ത് ഗോൾ നേടി.

ഇന്നത്തെ തോൽവിയോട് മോഹൻ ബഗാനൊപ്പം എത്താം എന്ന ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷ ഇല്ലാതായി. 10 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിന് 20 പോയന്റ് മാത്രമാണുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച മോഹൻ ബഗാണ് 23 പോയ്യന്റുണ്ട്. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ഈസ്റ്റ് ബംഗാളിന് ലീഗിൽ ബാക്കിയുള്ളൂ.

Previous articleലൂക് ഷോക്ക് രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരങ്ങൾ നഷ്ടമാകും
Next articleകൊൽക്കത്ത ഫുട്ബോൾ ലീഗ്; വെസ്റ്റ് ബംഗാൾ പോലീസിന് വീണ്ടും തോൽവി