ചാമ്പ്യൻസ് ലീഗ് ഫൈനൽ ന്യൂയോർക്കിലേക്ക്

ചാമ്പ്യൻസ് ലീഗ് ഫൈനൽ യൂറോപ്പിന് പുറത്ത് വെച്ച് നടത്താൻ യുവേഫ. അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താനാണ് യുവേഫ തയ്യാറെടുക്കുന്നത്. സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലീഗ അമേരിക്കയിലേക്ക് ചുവട് മാറിയതിനു പിന്നാലെയാണ് യുവേഫയുടെ തീരുമാനം. അമേരിക്കയിൽ വെച്ച് ലീഗ് മത്സരം നടത്താമെന്ന കരാറിൽ ലാ ലീഗ ഒപ്പുവെച്ചിരുന്നു. ശക്തമായ എതിർപ്പുകളെ വകവെക്കാതെയാണ് ലാ ലീഗ തീരുമാനവുമായി മുന്നോട്ട് പോവുകയാണ്.

ജനുവരി 27 നു വെച്ച് ജിറോണയും ബാഴ്‌സലോണയും തമ്മിലുള്ള ലാ ലീഗ പോരാട്ടം ഫ്‌ലോറിഡയിൽ വെച്ച് നടക്കും. 2021 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുക. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മാഡ്രിഡിലും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിലും വെച്ച് നടത്തുമെന്ന് യുവേഫ മുൻ കൂട്ടി പ്രഖ്യാപിച്ചിരുന്നു.

Previous articleജയമില്ലാതെ ആറു മത്സരങ്ങൾ, ഗാലക്സിയുടെ പരിശീലകൻ രാജിവെച്ചു
Next articleലൂക് ഷോക്ക് രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരങ്ങൾ നഷ്ടമാകും