ഇത്തവണ വലിയ ട്രാൻസ്ഫറുകൾ ബയേൺ നടത്തില്ല എന്ന് ക്ലബ് പ്രസിഡന്റ്

69334561364fafe5b934c0516dc674b362d93d32
- Advertisement -

ഈ സമ്മറിൽ ബയേൺ മ്യൂണിച്ച് വലിയ ട്രാൻസ്ഫറുകൾ നടത്തില്ല എന്ന് ക്ലബ് പ്രസിഡന്റ് ഹെർബർട് ഹൈനർ. കൊറോണ കാരണം ഉള്ള സാമ്പത്തിക പ്രതിസന്ധിയാണ് ക്ലബിനെ വലിയ ട്രാൻസ്ഫറിൽ നിന്ന് അകറ്റുന്നത് എന്ന് ഹൈനർ പറഞ്ഞു. അവസാന വർഷത്തിൽ ബയേണ് വരുമാനത്തിൽ 150 മില്യൺ യൂറോയോളം ആണ് നഷ്ടമായത് എന്നും ഹൈനർ പറഞ്ഞു. എന്നാൽ ഇതിനർത്ഥം ട്രാൻസ്ഫറുകളെ ഉണ്ടാകില്ല എന്നല്ല എന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം തന്നെ പുതിയ സീസണു വേണ്ടി ലൈപ്സിഗ് ഡിഫൻഡർ ഉപമെകനൊയെ ബയേൺ സ്വന്തമാക്കിയിട്ടുണ്ട്. റീഡിങിന്റെ യുവഫുൾബാക്ക് ഒമർ റിച്ചാർഡ്സും സമ്മറിൽ ബയേണിൽ എത്തുന്നുണ്ട്‌. ഇതുകൂടാതെ ചെറിയ ട്രാൻസ്ഫറുകൾ വേറെയും നടക്കാൻ സാധ്യതയുണ്ട്. അടുത്ത സീസൺ മുതൽ ബയേൺ പുതിയ പരിശീലകൻ നഗൽസ്മാന്റെ കീഴിലായിരിക്കും. ബയേണ് മികച്ച സ്ക്വാഡ് ഉണ്ട് എന്നും അതുകൊണ്ട് തന്നെ വലിയ ട്രാൻസ്ഫർ ഇല്ലായെങ്കിലും പ്രയാസം ഉണ്ടാകില്ല എന്നും ഹൈനർ പറഞ്ഞു.

Advertisement