ലൂക് ഷോ ഒരു മാസത്തോളം പുറത്ത്, ഗ്രീൻവുഡിനും പരിക്ക്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണെ പരാജയപ്പെടുത്തി എങ്കിലും അവർക്ക് ആശ്വസിക്കാനുള്ള വകയില്ല. അവരുടെ രണ്ട് പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇന്ന് എവർട്ടണെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ലൂക് ഷോയ്ക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആണെന്നും കുറേ കാലം പുറത്തിരിക്കേണ്ടി വരും എന്നും ഒലെ പറഞ്ഞു.

അവസാന രണ്ടു മത്സരങ്ങളിലും അസിസ്റ്റ് സംഭാവന ചെയ്ത് ഫോമിലേക്ക് ഉയർന്ന സമയത്താണ് ലൂക് ഷോയ്ക്ക് പരിക്കേറ്റത്. അടുത്ത മത്സരം മുതൽ അലക്സ് ടെല്ലസ് ആകും ലൂക് ഷോയ്ക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇറങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീന്വുഡിനും പരിക്കാണ് എന്ന് ഒലെ പറഞ്ഞു. ഗ്രീൻവുഡിനും ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. റാഷ്ഫോർഡിനും ചെറുതായി പരിക്ക് ഉണ്ട് എന്ന് ഒലെ പറഞ്ഞു.