യുവന്റസിനെതിരെ ഇമ്മൊബിലെ അടക്കം മൂന്ന് പ്രധാന താരങ്ങൾ ലാസിയോ നിരയിൽ ഉണ്ടാവില്ല

20201107 210822
Credit: Twitter
- Advertisement -

നാളെ സീരി എയിൽ ഒരു വലിയ പോരാട്ടമാണ് നടക്കാൻ ഉള്ളത്. എന്നാൽ ആ പോരാട്ടത്തിന് മുമ്പ് തന്നെ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് ലാസിയോ. നാളെ യുവന്റസിനെതിരെ അവർ ഇറങ്ങുമ്പോൾ അവർക്ക് ഒപ്പം ടീമിലെ പ്രധാന താരങ്ങളായ ഇമ്മൊബിലെ, ലുകസ് ലെവിയ, സ്റ്റ്രകോശ എന്നിവർ ഉണ്ടാകില്ല. ഇവർ മൂന്ന് പേരും കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയിരുന്നു‌‌.

എന്നാൽ കഴിഞ്ഞ ദിവസം വന്ന ഫലം നെഗറ്റീവ് ആയതും അതു സംബന്ധിച്ച് ആശയകുയപ്പമുണ്ടായതും ലാസിയോയെ വലച്ചിരിക്കുകയാണ്. ഇന്ന് ഇമ്മൊബിലെ ഉൾപ്പെടെയുള്ള താരങ്ങൾ പരിശീലനത്തിന് ഗ്രൗണ്ടിൽ എത്തി എങ്കിലും നെഗറ്റീവ് എന്ന ഫലം വന്നത് തെറ്റാണെന്ന വാർത്ത വന്നതിനെ തുടർന്ന് ഈ മൂന്ന് താരങ്ങളും പരിശീലന ഗ്രൗണ്ട് വിടുക ആയിരുന്നു. ഇതുകൊണ്ട് തന്നെ നാളെ ഇവരാരും കളിക്കാൻ ഉണ്ടാകില്ല.

Advertisement