പാക്കിസ്ഥാന്‍ പരമ്പരയ്ക്ക് ശേഷം ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇല്ലെന്ന് ‍സിംബാബ്‍വേ താരം

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുമെന്ന് അറിയിച്ച് സിംബാബ്‍വേ മുന്‍ നായകന്‍ എല്‍ട്ടണ്‍ ചിഗുംബുര. സിംബാബ്‍വേയ്ക്കായി 14 ടെസ്റ്റിലും 213 ഏകദിനത്തിലും കളിച്ചിട്ടുള്ള താരം പാക് പരമ്പര അവസാനിക്കുമ്പോള്‍ എല്ലാ മത്സരങ്ങളിലും കളിച്ചാല്‍ 56 ടി20 മത്സരങ്ങളില്‍ സിംബാബ്‍വേയെ പ്രതിനിധീകരിച്ചിട്ടുണ്ടാവും.

2004ല്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം എല്ലാ ഫോര്‍മാറ്റിലുമായി 5761 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ താരം രണ്ട് ശതകങ്ങള്‍ നേടിയിട്ടുണ്ട്. ടെസ്റ്റിലെ 5 വിക്കറ്റ് നേട്ടം ഉള്‍പ്പെടെ എല്ലാ ഫോര്‍മാറ്റിലുമായി താരം 138 വിക്കറ്റ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 117 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.