ലൂക് ഷോ പരിക്ക് മാറി തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ലൂക് ഷോ പരിക്ക് മാറി എത്തി. അവസാന ഒന്നര മാസമായി പരിക്കിന്റെ പിടിയിൽ ആയിരുന്നു ലൂക് ഷോ. കഴിഞ്ഞ സീസൺ അവസാന ഘട്ടത്തിൽ ലൂക് ഷോയുടെ അഭാവം യുണൈറ്റഡിനെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ താരം പൂർണ്ണ ഫിറ്റ്നെസിലേക്ക് തിരികെ എത്തിയതായി ഒലെ ഗണ്ണാർ സോൾഷ്യാർ അറിയിച്ചു.

ലൂക് ഷോ നാളെ നടക്കുന്ന ആസ്റ്റൺ വില്ലയ്ക്ക് എതിരായ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടും. പ്രീമിയർ ലീഗിൽ സൗതാമ്പ്ടണ് എതിരായ മത്സരത്തിൽ ആയിരുന്നു ലൂക് ഷോയ്ക്ക് പരിക്കേറ്റത്. ലൂക് ഷോ തിരികെ എത്തി എങ്കിലും പുതിയ ലെഫ്റ്റ് ബാക്കിനായുള്ള അന്വേഷണം മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരും എന്നാണ് യുണൈറ്റഡുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ പറയുന്നത്‌

Previous articleമെൻഡിയും ലണ്ടനിലേക്ക്, സൈനിംഗ് പരമ്പര തുടർന്ന് ചെൽസി
Next articleഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാക്സ്വല്‍-മാര്‍ഷ് കൂട്ടുകെട്ട്