മെൻഡിയും ലണ്ടനിലേക്ക്, സൈനിംഗ് പരമ്പര തുടർന്ന് ചെൽസി

ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ചെൽസി പുതിയ ഗോളിയെ ടീമിൽ എത്തിക്കും എന്ന് ഉറപ്പായി. ഫ്രഞ്ച് ക്ലബ്ബ് റെന്നിൽ നിന്ന് ഗോളി എദ്വാർഡ് മെൻഡിയെ ചെൽസി ടീമിൽ എത്തിക്കും. ചെൽസിയുടെ ഓഫർ റെൻ സ്വീകരിച്ചതായി റിപ്പോർട്ടുകൾ. താരം ലണ്ടനിലേക്ക് പുറപ്പെട്ടു. ഇനി മെഡിക്കൽ പൂർത്തിയായാൽ ഔദ്യോഗിക സ്ഥിതീകരണം എത്തും.

കെപ്പ അരിസബലാഗയുടെ മോശം ഫോം കാരണം ഈ സീസണിൽ ചെൽസി പുതിയ ഗോളിയെ എത്തിച്ചേക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ ചെൽസിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ഇതിഹാസ താരം പീറ്റർ ചെക്കിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് മെൻഡി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചെൽസിയിലേക്ക് മാറും മുൻപ് ചെക്ക് കളിച്ച ക്ലബ്ബാണ് റെൻ.

Previous articleകൊൽക്കത്തക്ക് ആശ്വാസം, ആദ്യ മത്സരങ്ങൾക്ക് മോർഗനും കമ്മിൻസും ഉണ്ടാവും
Next articleലൂക് ഷോ പരിക്ക് മാറി തിരികെയെത്തി