ഒടുവില്‍ ബിസിസിഐ സമ്മതിച്ചു, ഇനി നാഡ നിയമങ്ങള്‍ ബാധകം

Photo: BCCI
- Advertisement -

ബിസിസിഐ നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി(നാഡ)യുടെ കീഴില്‍ വരുവാനുള്ള സമ്മതം അറിയിച്ചിട്ടുണ്ടെന്ന് അറിയിച്ച് ഇന്ത്യയുടെ സ്പോര്‍ട്സ് സെക്രട്ടറി രാധേശ്യാം ജൂലാനിയ. ബിസിസിഐയുടെ സിഇഒ രാഹുല്‍ ജോഹ്രിയോടുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് ബോര്‍ഡ് ഈ വിവരം എഴുതി നല്‍കിയതെന്നാണ് സ്പോര്‍ട്സ് സെക്രട്ടറിയുടെ വിശദീകരണം. ഇനി എല്ലാ ക്രിക്കറ്റര്‍മാരും നാഡയുടെ പരിശോധനയ്ക്ക് വിധേയരാകുമെന്ന് ജൂലാനിയ വ്യക്തമാക്കി.

ഡോപ്പ് കിറ്റുകളുടെ ഗുണമേന്മ, സാംപിള്‍ ശേഖരണത്തിലെ രീതി, പാത്തോളജിസ്റ്റുകളുടെ കാര്യത്തിലുള്ള ആശങ്ക എന്നിങ്ങനെ മൂന്ന് കാര്യങ്ങളില്‍ ബിസിസിഐ ബുദ്ധിമുട്ടുകള്‍ അറിയിച്ചുവെങ്കിലും ഒരു ഫീസ് ഈടാക്കി മികച്ച സേവനങ്ങള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. മറ്റു കായിക അസോസ്സിയേഷനുകളുമായുള്ള അതേ രീതിയില്‍ തന്നെ ബിസിസിഐയോടും സമാനമായ സമീപനമായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.ോ

Advertisement