“ലുകാകുവിനെ വിറ്റത് ഗ്രീൻവുഡിൽ വിശ്വാസമുള്ളത് കൊണ്ട്” – ഒലെ

- Advertisement -

ലുകാകുവിനെയും അലക്സിസ് സാഞ്ചസിനെയും ക്ലബ് വിടാൻ അനുവദിച്ചത് യുവതാരം ഗ്രീൻവുഡിൽ വിശ്വാസം ഉള്ളത് കൊണ്ടാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. തനിക്ക് അതാണ് ശരി എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്നും ഒലെ പറഞ്ഞു. ഗ്രീൻവുഡിന് ഈ സീസണിൽ വലിയ കാര്യങ്ങൾ ടീമിനായി ചെയ്യാൻ കഴിയുമെന്നും ഒലെ പറഞ്ഞു.

ഇന്നലെ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇറങ്ങിയ ഗ്രീൻവുഡ് ടീമിനെ കളിയിലെ ഏക ഗോൾ നേടി വിജയിപ്പിച്ചിരുന്നു. 17കാരനായ താരം യൂറോപ്യൻ മത്സരങ്ങൾ ഗോൾ നേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇന്നലത്തെ ഗോളോടെ മാറി. ഗ്രീൻവുഡിന് ഒരുപാട് അവസരങ്ങൾ ഈ സീസണിൽ ലഭിക്കും എന്ന് ഒലെ പറഞ്ഞു. ടീമിലെ ഏറ്റവും നല്ല സ്ട്രൈക്കർ ഗ്രീൻവുഡ് ആണെന്നും ഒലെ പറഞ്ഞു.

Advertisement