ഡേവിഡ് സിൽവയെ സ്വന്തമാക്കാൻ ബെക്കാമിന്റെ ടീം

- Advertisement -

അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി അടുത്ത സീസൺ മുതലാമണ് കളിക്കാൻ തുടങ്ങുന്നത്. അതിനു മുന്നോടിയായി ഒരു വൻ സൈനിംഗിന് ഡേവിഡ് ബെക്കാം ഒരുങ്ങുന്നതായാണ് വിവരങ്ങൾ. മാഞ്ചസ്റ്റർ സിറ്റിയുടെ താരം ഡേവിഡ് സിൽവയെ അമേരിക്കയിൽ എത്തിക്കാൻ ആണ് ബെക്കാമിന്റെ ശ്രമം. ഇതിനായി ബെക്കാം സിൽവയുമായി ചർച്ചകൾ നടത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്റർ മിയാമിയുടെ മാർകീ താരമായാകും സിൽവ എത്തുക. സിൽവ ഉൾപ്പെടെ വലിയ സൈനിംഗുകൾ തന്നെ ബെക്കാം ലക്ഷ്യമിടുന്നുണ്ട്. 33കാരനായ സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ ഇത് തന്റെ അവസാന സീസൺ ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവസാന ഒമ്പതു വർഷമായി മാഞ്ചസ്റ്റർ സിറ്റിയിലാണ് സിൽവ കളിക്കുന്നത്. സിറ്റിക്ക് നാലു പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാൻ സിൽവയ്ക്കായി. ഇതിനൊപ്പ രണ്ട് എഫ് എ കപ്പും നാലു ലീഗ് കപ്പും സിറ്റിയിൽ സിൽവ നേടിയിട്ടുണ്ട്.

Advertisement