അങ്ങനെ വിവാദങ്ങൾ അവസാനിപ്പിച്ച് ലുകാകു മാപ്പു പറഞ്ഞു. വിവാദ അഭിമുഖത്തിനു ശേഷം ചെൽസി സ്ക്വാഡിൽ ഇലാതിരുന്ന റൊമേലു ലുകാകു ടീമിലേക്ക് തിരികെ വരും എന്ന് പരിശീലകൻ ടൂഷൽ പറഞ്ഞു. ലുകാകു മാപ്പു പറഞ്ഞു എന്നും ടീമിൽ തിരികെയെത്തും എന്നും അദ്ദേഹം പറഞ്ഞു.
“റൊമേലു ലുക്കാക്കു ക്ഷമാപണം നടത്തി, അവൻ ടീമിൽ തിരിച്ചെത്തി. അഭിമുഖം റൊമേലു മനഃപൂർവം ചെയ്തതല്ലെന്ന് എനിക്ക് മനസ്സിലാക്കേണ്ടത് പ്രധാനമായിരുന്നു. ഇത് ആളുകൾ ആഗ്രഹിക്കുന്നത്ര വലുതല്ല, ർങ്കിലും ഇത് ചെറുതല്ല, പക്ഷേ നമുക്ക് ശാന്തമായി തുടരാം. അവന്റെ ക്ഷമാപണം സ്വീകരിക്കുകയാണ് ഇപ്പോൾ വേണ്ടത്” ടൂഷൽ പറഞ്ഞു.
“എന്താണ് സംഭവിച്ചതെന്നും താൻ സൃഷ്ടിച്ചതെന്തെന്നും റൊമേലുവിന് നന്നായി അറിയാം. ആരാധകരുടെ പ്രതിഷേധം ഉണ്ടായേക്കാം പക്ഷേ അയാൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയും. അവൻ വേറെ വഴിയില്ല – അവൻ നമ്മുടെ കളിക്കാരനാണ്”. പരിശീലകൻ പറഞ്ഞു.