ചെൽസി താരം റൊമേലു ലുക്കാകുവിനെ വിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ചെൽസി. ലോകകപ്പിൽ താരം മികച്ച പ്രകടനം പുറത്തെടുത്താൽ താരത്തിന്റെ ട്രാൻസ്ഫർ തുക വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ചെൽസി. നിലവിൽ ചെൽസിയിൽ നിന്ന് ഇന്റർ മിലാനിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ് ലുക്കാകു. 2021ൽ 97.5 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകക്കാണ് ലുക്കാകു ചെൽസിയിൽ എത്തിയത്.
എന്നാൽ താരത്തിന് ചെൽസിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. തുടർന്നാണ് താരം സീസണിന്റെ തുടക്കത്തിൽ ഇന്റർ മിലാനിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയത്. നേരത്തെ താരം അടുത്ത വർഷവും ലോൺ അടിസ്ഥാനത്തിൽ ഇന്റർ മിലാനിൽ തുടരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ താരത്തെ വിൽക്കാനുള്ള ശ്രമങ്ങളാണ് ചെൽസി നടത്തുന്നത്. മുൻ പരിശീലകനായിരുന്ന തോമസ് ടൂഹൽ മാറിയതിന് ശേഷം ചെൽസിയിൽ എത്തിയ ഗ്രഹാം പോട്ടറും താരത്തെ ടീമിൽ തിരിച്ചെത്തിക്കുന്നതിനെ കുറിച്ച പ്രതികരണം അറിയിച്ചിട്ടില്ല.