റെയ്ന ടി10 കളിക്കാൻ അബുദാബിയിലേക്ക്

Newsroom

Picsart 22 11 01 19 24 03 491
Download the Fanport app now!
Appstore Badge
Google Play Badge 1

നേരത്തെ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്ന അബുദാബിയിലെ ടി10 ലീഗിൽ കളിക്കും. അബുദാബി ടി10 ലീഗ് 2022-ന്റെ വരാനിരിക്കുന്ന സീസണിൽ കളിക്കാൻ മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്ന ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സുമായി കരാർ ഒപ്പുവച്ചു. റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് കൊണ്ട് തന്നെ ഇനി താരത്തിന് വിദേശ ഫ്രാഞ്ചൈസികൾക്കാൻ ആകും. അല്ലായെങ്കിൽ ബി സി സി ഐ അനുവദിക്കുമായിരുന്നില്ല.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച വൈറ്റ്-ബോൾ കളിക്കാരിലൊരാളായ ലോകകപ്പ് ജേതാവ് റെയനൗൗമായി കരാറിൽ എത്തി എന്ന് TeamDGladiators ഇന്ന് ട്വീറ്റ് ചെയ്തു.

20221101 192032

ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിൽ ആന്ദ്രെ റസൽ, നിക്കോളാസ് പൂരൻ, ജേസൺ റോയ്, തസ്കിൻ അഹമ്മദ്, ഒഡിയൻ സ്മിത്ത്, മുജീബ് ഉർ റഹ്മാൻ എന്നിങ്ങനെ വലിയ താരനിര ഇപ്പോൾ തന്നെ ഉണ്ട്. റെയ്നയുടെ വരവ് അവരെ അതിശക്തരാക്കും. നേരത്തെ ഇന്ത്യ ലെജൻഡ്‌സിന് വേണ്ടി റോഡ് സേഫ്റ്റി വേൾഡ് സീരീസിലും റെയ്‌ന പ്രത്യക്ഷപ്പെട്ടിരുന്നു.