ന്യൂകാസിൽ യുവതാരം ഇനി ഈ സീസണിൽ കളിക്കില്ല

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിലിന് വൻ തിരിച്ചടി. ക്ലബിന്റെ യുവതാരമായ സീൻ ലോങ്സ്റ്റഫിന് ഈ സീസൺ തന്നെ നഷ്ടമാകും എന്ന് ക്ലബ് അറിയിച്ചു. മുട്ടിനേറ്റ പരിക്കാണ് ലോങ്സ്റ്റാഫിനെ പുറത്ത് ഇരുത്തുക. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെ കളിക്കുമ്പോൾ ആയിരുന്നു ലോങ്സ്റ്റഫിന് പരിക്കേറ്റത്. സ്നോഗ്രാസിന്റെ ടാക്കിളിൽ പരിക്കേറ്റ താരത്തെ സ്റ്റ്രെച്ചറിൽ ആയിരുന്നു അന്ന് കളത്തിൽ നിന്ന് മാറ്റിയത്.

21കാരനായ ലോങ്ങ്സ്റ്റഫ് തന്റെ കരിയറിൽ പച്ചപിടിച്ചു വരികയായിരുന്നു. ഈ സീസണിൽ ഡിസംബറിൽ ന്യൂകാസിലിനായി പ്രീമിയർ ലീഗിൽ അരങ്ങേറിയ ലോങ്സ്റ്റഫ് ഇതിനകം തന്നെ ടീമിലെ പ്രധാന താരമായി മാറിയിരുന്നു. ന്യൂകാസിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച മത്സരത്തിൽ ലോങ്ങ്സ്റ്റഫ് ആയിരുന്നു കൂടുതൽ കയ്യടി നേടിയത്.

ജൂലൈ വരെ താരം പുറത്ത് ഇരിക്കും എന്നാണ് ക്ലബ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Advertisement