അർജന്റീന ടീം ഉടൻ, മെസ്സി തിരിച്ചെത്തും

- Advertisement -

ലയണൽ മെസ്സിയുടെ അർജന്റീന ജേഴ്സിയിലെ മടങ്ങി വരവ് ഈ മാസം ഉണ്ടാകും എന്ന് ഉറപ്പായി. മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിനായി അർജന്റീന പ്രഖ്യാപിക്കുന്ന ടീമിൽ ലയണൽ മെസ്സിയും ഉണ്ടാകും എന്ന് അർജ്നറ്റീന പരിശീലകൻ സ്കലോനി അറിയിച്ചു. ലോകകപ്പ് മുതൽ ഇങ്ങോട്ട് അർജന്റീനയ്ക്ക് വേണ്ടി കളിക്കാതിരുന്ന മെസ്സി സൗഹൃദ മത്സരത്തിലൂടെ ആകും തിരിച്ചുവരിക. വെനിസ്വേലയും മൊറോക്കോയും ആണ് അർജന്റീനയുടെ മാർച്ചിലെ എതിരാളികൾ.

ഈ സീസൺ അവസാനം കോപ അമേരിക്ക ഉള്ളത് കൊണ്ടാണ് മെസ്സി തിരിച്ചെത്തുന്നത്. കോപയിൽ കളിക്കും മുമ്പ് ടീമുമായി ഇണങ്ങാൻ ഇത് സഹായിക്കും എന്ന് മെസ്സി കരുതുന്നു. അർജന്റീനയുടെ സ്ക്വാഡ് ഈ ആഴ്ച തന്നെ പ്രഖ്യാപിക്കും. രണ്ട് സൗഹൃദ മത്സരങ്ങളിൽ ആദ്യത്തെ മത്സരത്തിൽ മാത്രമെ മെസ്സി കളിക്കാൻ സാധ്യതയുള്ളൂ.

Advertisement