സ്വന്തം വീട്ടിൽ ഇന്ത്യൻ ടീമിന് വിരുന്നൊരുക്കി ധോണി

Photo: Twitter/@yuzi_chahal
- Advertisement -

ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം ഏകദിനത്തിന് മുൻപായി ഇന്ത്യൻ ടീമംഗങ്ങൾക്ക് വിരുന്നൊരുക്കി ധോണിയും ഭാര്യ സാക്ഷിയും. ഇന്നലെ രാത്രിയാണ് റാഞ്ചിയിൽ ധോണിയുടെ വീട്ടിൽ ഇന്ത്യൻ താരങ്ങൾ എത്തിയത്. ഇന്ത്യൻ താരങ്ങൾക്ക് പുറമെ പരിശീലകരും മറ്റു സപ്പോർട്ടിങ് സ്റ്റാഫുകളും ധോണിയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

വിരുന്നിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ താരങ്ങൾ പങ്കുവെച്ചിരുന്നു. വിരാട് കോഹ്‌ലി, ശിഖർ ധവാൻ, ചഹാൽ എന്നി താരങ്ങൾ ചിത്രങ്ങൾ പങ്കു വെച്ചിരുന്നു.

 

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ രണ്ടു ഏകദിന മത്സരങ്ങൾ ജയിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ 2-0ന് മുൻപിലാണ്. ആദ്യ ഏകദിനത്തിൽ പുറത്താവാതെ 59 റൺസ് എടുത്ത ധോണി രണ്ടാം ഏകദിനത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെ ഏകദിന മത്സരം.

 

Advertisement