“സീസൺ പൂർത്തിയായില്ല എങ്കിൽ ലിവർപൂളിന് കിരീടം നൽകരുത്”

- Advertisement -

പ്രീമിയർ ലീഗിൽ സീസൺ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എങ്കിൽ ലിവർപൂളിന് കിരീടം നൽകരുത് എന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇതിഹാസമായ അലൻ ഷിയറർ. സീസൺ പൂർത്തിയായില്ല എങ്കിൽ വിജയികളോ റിലഗേഷനോ ഒന്നും പാടില്ല. ഇതേ ടീമുകളെ വെച്ച് അടുത്ത സീസൺ ആരംഭിക്കുകയാണ് വേണ്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ പറഞ്ഞു.

സീസൺ പൂർത്തിയാകാതെ ലിവർപൂൾ എങ്ങനെയാണ് കിരീടം അർഹിക്കുക എന്ന് അദ്ദേഹം ചോദിക്കുന്നു. ഇപ്പോൾ ലീഗിൽ ഒന്നാമതുള്ള ലിവർപൂളിന് വെറും രണ്ട് വിജയം മാത്രമേ കിരീടം ഉറപ്പിക്കാൻ വേണ്ടതുള്ളൂ. എന്നാൽ കൊറോണ കാരണം സീസൺ നിർത്തിയതോടെ ലിവർപൂളിന്റെ കിരീടം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്‌.

Advertisement