“സോൾഷ്യാറിന് കളിക്കാരെ അറിയാം”

- Advertisement -

ഒരു മുൻ ഫുട്ബോൾ താരമാണ് എന്നത് കൊണ്ട് തന്നെ സോൽഷ്യറിന്റെ കീഴിൽ കളിക്കുന്നത് എളുപ്പമാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയി. ഒരു മുൻ കളിക്കാരൻ ആയതു കൊണ്ട് തന്നെ ഒരു താരത്തെ നന്നായി അറിയാൻ അദ്ദേഹത്തിന് ആകുന്നു. ഒരു ഫുട്ബോൾ താരം കടന്നു പോകുന്ന പ്രയാസങ്ങളും സാഹചരങ്ങളും ഒക്കെ മനസ്സിലാക്കാൻ ഒലെയ്ക്ക് ആകുന്നുണ്ട് എന്നും ബയി പറഞ്ഞു.

ജോസെ മൗറീനോയ്ക്ക് കീഴിൽ തിളങ്ങാൻ പറ്റാതിരുന്ന ബയി ഇപ്പോൾ പതിയെ ഫോമിലേക്ക് ഉയരുകയാണ് ഇപ്പോൾ. ഒലെ തനിക്ക് ഒരു പരിശീലകനേക്കാൾ ഒരു അങ്കിളിനെ പോലെയാണ് എന്നും ബയി പറഞ്ഞു. ഒലെയെ പോലൊരു പരിശീലകൻ ടീമിന് ആകെ കരുത്താണെന്നും ബയി പറഞ്ഞു.

Advertisement