ലിവർപൂളിനെ നേരിടാൻ തയ്യാറാണ് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

20210113 105023
- Advertisement -

പ്രീമിയർ ലീഗിൽ ഈ ഞായറാഴ്ച ആൻഫീൽഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരികയാണ്. ചിരവൈരികളായ ഇരുവരും ഇത്തവണ നേർക്കുനേർ വരുമ്പോൾ വേറെയും പ്രത്യേകത ഉണ്ട്. ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും. ആൻഫീൽഡിൽ ലിവർപൂളിനെ തോൽപ്പിക്കുക ആർക്കും എളുപ്പമല്ല. പക്ഷെ വിജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലിവർപൂളിന് മേൽ ആറു ഗോൾ ലീഡ് നേടാൻ ആകും.

ലിവർപൂളിനെ നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഈ മത്സരത്തിന്റെ പ്രാധാന്യം അറിയാം എന്നും വിജയിക്കാൻ വേണ്ടി ഇറങ്ങും എന്നും ഒലെ പറഞ്ഞു. അവസാന ഒന്നര വർഷം നോക്കിയാൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമാണ് ലിവർപൂളിന്റേത് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിൽ സന്തോഷം ഉണ്ട് എങ്കിലും ജനുവരി 12ന് ലീഗിൽ ഒന്നാമത് എത്തി എന്നത് ഒന്നും ആരും ഓർക്കാൻ പോകുന്നില്ല എന്നും ലക്ഷ്യത്തിലേക്ക് എത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

Advertisement