ബാഴ്സലോണ വിചാരിച്ചാൽ സിറ്റിയുടെ ഏതു താരത്തെയും സ്വന്തമാക്കാം

20211109 213703

റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നു എന്ന വാർത്തകളെ നിഷേധിക്കാതെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ബാഴ്സലോണ സിറ്റിയുടെ ഒരു താരത്തെ സ്വന്തമാക്കാ‌ ശ്രമിക്കുക ആണെങ്കിൽ അവർക്ക് ആ താരത്തെ സ്വന്തമാക്കാൻ ആകും എന്നാണ് ത‌ന്റെ വിശ്വാസം എന്ന് ഗ്വാർഡിയോള പറഞ്ഞു. ബാഴ്സലോണ അത്രക്ക് മികച്ച ടീമാണ്. ഏത് താരവും ആ ക്ലബിൽ ആകൃഷ്ടനായി പോകും എന്നുൻ ഗ്വാർഡിയോള പറഞ്ഞു.

ബാഴ്സലോണ എന്ന സിറ്റിയും അവിടുത്തെ സജ്ജീകരണങ്ങളും ക്ലബിന്റെ ചരിത്രവും ഒക്കെ താരങ്ങളെ അവിടേക്ക് പോകാൻ പ്രേരിപ്പിക്കുമെന്നും പെപ് പറഞ്ഞു. ബാഴ്സലോണയുടെ നല്ല കാലം ആയാലും മോശം ആയാലും അവർ ആഗ്രഹിച്ച താരങ്ങളെ സ്വന്തമാക്കാൻ അവർക്ക് ആകും എന്നും ഗ്വാർഡിയോള പറഞ്ഞു. സ്റ്റെർലിംഗിനെ ജനുവരിയിൽ ബാഴ്സലോണ സ്വന്തമാക്കുമെന്നാണ് അഭ്യൂഹങ്ങൾ.

Previous articleവെസ്റ്റ് ഹാം താരം ഒഗ്ബോണയ്ക്ക് എ സി എൽ ഇഞ്ച്വറി, ഈ സീസൺ നഷ്ടമായേക്കും
Next articleതനിക്ക് ടോപ് ഓര്‍ഡറിൽ എവിടെയും കളിക്കാനാകുമെന്ന് സെലക്ടര്‍മാരോട് അറിയിച്ചിട്ടുണ്ട് – ഉസ്മാന്‍ ഖവാജ