ഏകപക്ഷീയമായ വിജയത്തോടെ ലിവർപൂൾ തുടങ്ങി

20210815 000920

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് ഗംഭീര തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ നോർവിച് സിറ്റിയെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. നോർവിച് സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു മത്സരം. കളിയുടെ 26ആം മിനുട്ടിൽ ആയിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ. ട്രെന്റ് അർനോൾഡ് തുടങ്ങിയ അറ്റാക്ക് സലായിൽ എത്തി. സലായുടെ ടച്ച് പന്ത് ജോടയിൽ എത്തിച്ചു. താരത്തിന്റെ വലം കാൽ ഷോട്ടിലൂടെ ക്രുലിനെ മറികടന്ന് വലയിലേക്ക് എത്തി.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ഫർമീനോ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. സലായുടെ അസിസ്റ്റിൽ നിന്നായിരുന്നു രണ്ടാം ഗോളും. 74ആം മിനുട്ടിൽ സലാ ലിവർപൂളിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഇന്നത്തേത് ഉൾപ്പെടെ അവസാന അഞ്ചു സീസണിലും ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ സലാ ഗോൾ നേടി. ഇത് ഒരു റെക്കോർഡാണ്. ലിവർപൂൾ അടുത്ത മത്സരത്തിൽ ബേർൺലിയെ ആണ് നേരിടുക.

Previous articleറൂട്ട് അപരാജിതന്‍, ഇംഗ്ലണ്ടിന്റെ ലീഡ് 27 റൺസിൽ ചുരുക്കി ഇന്ത്യ
Next articleപ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് കുറിച്ച് മൊ സലാ