പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് കുറിച്ച് മൊ സലാ

20210815 001834

ഇന്ന് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ നോർവിച് സിറ്റിക്ക് എതിരെ ഗോൾ നേടിയതോടെ പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ലിവർപൂൾ താരം മൊ സലാ. തുടർച്ചയായ അഞ്ചു പ്രീമിയർ ലീഗ് സീസണിൽ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ആണ് സലാ പുതുതായി കുറിച്ചത്. ഇതുവരെ ഒരു താരത്തിന ഇങ്ങനെ ഒരു നേട്ടം കൈവരിക്കാൻ ആയിരുന്നില്ല. ഇന്ന് നോർവിചിന് എതിരെ 74ആം മിനുട്ടിലാണ് സലാ ഗോൾ നേടിയത്.

2017, 2018, 2019, 2020 പ്രീമിയർ ലീഗ് സീസണുകളുടെ ആദ്യ മത്സരങ്ങളിലും സലാ ഗോൾ നേടിയിരുന്നു. ഇന്ന് സലാ രണ്ട് അസിസ്റ്റും ലിവർപൂളിന് നൽകി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിക്കാനും ലിവർപൂളിനായി.

Previous articleഏകപക്ഷീയമായ വിജയത്തോടെ ലിവർപൂൾ തുടങ്ങി
Next articleരണ്ടു ഗോളുകളും മൂന്നു അസിസ്റ്റുകളും! ഹാളണ്ട് തുടങ്ങി! ഡോർട്ട്മുണ്ടിനു തകർപ്പൻ ജയം