ഇന്ന് ലിവർപൂൾ മാഞ്ചസ്റ്ററിൽ സിറ്റിയെ നേരിടാൻ

Newsroom

Picsart 23 04 01 00 53 54 772
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വലിയ പോരാട്ടം തന്നെ ആദ്യം നടക്കും. ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് ഇന്ന് ലീഗ് പുനരാരംഭിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള മത്സരത്തോടെയാണ്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ഇപ്പോൾ തന്നെ ആഴ്സണലിന് 8 പോയിന്റ് പിറകിൽ ഉള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് വിജയിച്ചേ പറ്റൂ. പക്ഷെ ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനകൾ കാണിക്കുന്ന ലിവർപൂൾ സിറ്റിക്ക് വെല്ലുവിളി ആകും.

മാഞ്ചസ്റ്റർ 23 04 01 00 54 24 978

മാഞ്ചസ്റ്റർ സിറ്റി നിരയിൽ ഹാളണ്ട് ഇന്ന് ഉണ്ടാകുന്നത് സംശയമാണ്. ഇന്റർ നാഷണൽ ബ്രേക്കിനു മുമ്പ് പരിക്കേറ്റ ഹാളണ്ട് ഇപ്പോഴും ഫിറ്റ്നസിൽ എത്തിയിട്ടില്ല. ഫിൽ ഫോഡനും ഇന്ന് സിറ്റിക്ക് ഒപ്പം ഉണ്ടാകില്ല. ലിവർപൂൾ നിരയിൽ ഡാർവിൻ നൂനിയസ് പരിക്ക് മാറി എത്തിയതായി ക്ലോപ്പ് പറഞ്ഞു. മത്സരം ഇന്ന് വൈകിട്ട് 5 മണിക്കാണ്. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.