ധോണിക്ക് പരിക്ക് ഇല്ല എന്ന് ഫ്ലെമിംഗ്

Newsroom

Picsart 23 04 01 09 59 48 037
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഉദ്ഘാടന മത്സരത്തിന് ഇടയിൽ കീപ്പ് ചെയ്യുന്നതിന് ഇടയിൽ ധോണിയുടെ കാലിന് പരിക്കേറ്റൊരുന്നു. 19ആം ഓവറിൽ ഒരു പന്ത് തടയാൻ ആയി ഡൈവ് ചെയ്യവേ ആയിരുന്നു ധോണിക്ക് കാലിന് വേദന അനുഭവപ്പെട്ടത്. എന്നാൽ പരിക്ക് അല്ല എന്നും അത് വെറും ക്രാമ്പ്സ് മാത്രമാണെന്നും പരിശീലക‌ൻ ഫ്ലെമിംഗ് മത്സര ശേഷം പറഞ്ഞു. അടുത്ത മത്സരത്തിലും ധോണി കളത്തിൽ ഉണ്ടാകും എന്നും ഫ്ലമിംഗ് പറഞ്ഞു.

ധോണി 23 04 01 10 00 20 383

“എംഎസ് ധോണിക്ക് 19-ാം ഓവറിൽ അനുഭവപ്പെട്ട വേദന കാൽമുട്ടിന്റെ പ്രശ്‌നമല്ല, അത് വെറും ക്രാമ്പ്സ് മാത്രമായിരുന്നു, ഈ പ്രായത്തിൽ അദ്ദേഹത്തിന് തന്റെ പരിമിതികൾ അറിയാം, പക്ഷേ ഇപ്പോഴും ഒരു മികച്ച ലീഡറാണ്” ഫ്ലമിങ് പറഞ്ഞു. “ബാറ്റിൽ ഇപ്പോഴും ടീമിന് ഒരു വലിയ സംഭാവന നൽകാൻ ധോണിക്ക് ആകും. അദ്ദേഹം ഒരു ഇതിഹാസവും ഒപ്പം ടീമിന്റെ വിലപ്പെട്ട കളിക്കാരനും ആണ്” ഫ്ലമിംഗ് പറഞ്ഞു.

ഇന്നലെ ധോണി അവസാനം ഇറങ്ങി 7 പന്തിൽ 14 റൺസ് അടിച്ചിരുന്നു. എങ്കിലും പരാജയം ഒഴിവാക്കാൻ സി എസ് കെയ്ക്ക് ആയില്ല.