പ്രതിരോധം കരുത്ത് കൂടും, കൊനാറ്റോയും ആൻഫീൽഡിൽ

20210528 211505
- Advertisement -

അടുത്ത സീസണിലേക്ക് ലിവർപൂൾ ഒരുക്കം തുടങ്ങി. ഫ്രഞ്ച് ഡിഫൻഡർ ഇബ്രാഹിം കൊനാറ്റോയെ ടീമിൽ എത്തിക്കാൻ കരാറായ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരത്തിന്റെ 35 മില്യൺ യൂറോ റിലീസ് ക്ലോസ് ലെയ്പ്സിഗിന് നൽകിയാണ് പ്രീമിയർ ലീഗ് ക്ലബ്ബ് താരത്തെ സ്വന്തമാക്കിയത്. ജൂലൈ 1 മുതൽ താരം ലിവർപൂളിന്റെ ഭാഗമാകും.

22 വയസുകാരനായ താരം ഫ്രഞ്ച് പൗരനാണ്. ഫ്രാൻസ് അണ്ടർ 21 ദേശീയ ടീം അംഗമാണ്. സെന്റർ ബാക്കായ താരം ബുണ്ടസ് ലീഗെയിൽ നടത്തിയ മികച്ച പ്രകടനങ്ങളോടെയാണ് ശ്രദ്ധേയമായത്. 2017 മുതൽ ജർമ്മൻ ക്ലബ്ബിന്റെ ഭാഗമാണ്. 2020/2021 സീസണിൽ തുടർച്ചയായ പരിക്കുകൾ കാരണം പ്രതിരോധത്തിൽ മോശം പ്രകടനം വന്നതോടെയാണ് ക്ളോപ്പ് സെന്റർ ബാക്കിനെ ടീമിൽ എത്തിക്കാൻ തീരുമാനിച്ചത്.

Advertisement