കെയിൻ വില്യംസണിന് മുന്നിൽ ബാറ്റ് ചെയ്യുമ്പോൾ എന്നും പരിഭ്രമം ഉണ്ടാകാറുണ്ട്

Devonconway2
- Advertisement -

ന്യൂസിലാണ്ടിന് വേണ്ടി 3 ഏകദിനങ്ങളും 14 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ച് ചുരുങ്ങിയ കാലം കൊണ്ട് ടീമിൽ തന്റെ സാന്നിദ്ധ്യം അറിയിച്ച താരമാണ് ഡെവൺ കോൺവേ. താരം പറയുന്നത് കെയിൻ വില്യംസണിന് മുന്നിൽ ബാറ്റ് ചെയ്യുക എന്നത് ഇപ്പോളും പരിഭ്രമം ഉണ്ടാകുന്ന കാര്യമാണെന്നാണ്. വില്യംസൺ ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണെന്നും അങ്ങനെ ഒരാൾ ഗള്ളിലിയിൽ നിന്ന് നമ്മുടെ ബാറ്റിംഗ് വീക്ഷിക്കുകയും ടിം സൌത്തിയെപ്പോലൊരു ബൌളറെ നേരിടുകയും ചെയ്യുമ്പോൾ പൊതുവിൽ തനിക്ക് പരിഭ്രമം അനുഭവപ്പെടാറുണ്ടെന്നാണ് കോൺവേ പറഞ്ഞത്.

തനിക്ക് ഇത് വരെ റോസ് ടെയിലർക്ക് ഒപ്പം ബാറ്റ് ചെയ്യുവാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും അതിന് സാധിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഡെവൺ സൂചിപ്പിച്ചു. ടോം ലാഥമിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ തന്റെ ഷോട്ട് സെലക്ഷൻ മെച്ചപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അച്ചടക്കത്തോടെ ബാറ്റിംഗിനെ സമീപിക്കുവാനും താൻ പഠിച്ചുവെന്ന് കോൺവേ പറഞ്ഞു.

Advertisement