ലിവർപൂളിന്റെ എവേ ജേഴ്സിയും എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ അടുത്ത സീസണായുള്ള പുതിയ എവേ ജേഴ്സിയും പുറത്തിറക്കി. പതിവിൽ നിന്ന് വ്യത്യസ്ഥമായ നിറവും ഡിസൈനുമാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ഇത്തവണ എവേ ജേഴ്സി ഡിസൈനിന് തിരഞ്ഞെടുത്തിരിക്കുന്നത്. നൈകിയാണ് ജേഴ്സി ഡിസൈൻ ചെയ്തയ്. ലിവർപൂൾ ഈ സീസൺ മുതലാണ് നൈകിയുടെ ജേഴ്സി അണിയാൻ തുടങ്ങിയത്. ന്യൂബാലൻസ് ആയിരുന്നു അവസാന കുറെ വർഷങ്ങളായി ലിവർപൂളിന്റെ ജേഴ്സി സ്പോൺസർ.

കഴിഞ്ഞ ആഴ്ച പുതിയ ഹോം ജേഴ്സിയും നൈകി അവതരിപ്പിച്ചിരുന്നു. രണ്ട് ജേഴ്സിയും ഓൺലഒൻ സ്റ്റോറുകളിൽ ലഭ്യമാണ്.