രണ്ടാം സെഷനില്‍ എറിയുവാനായത് കുറച്ച് ഓവറുകള്‍ മാത്രം, സൗത്താംപ്ടണിലും മഴ വില്ലന്‍

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മഴ ആദ്യ ദിവസത്തെ കളി തടസ്സപ്പെടുത്തി. രണ്ടാം സെഷനില്‍ മഴ വീണ്ടുമെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ 33.5 ഓവറില്‍ 85/2 എന്ന നിലയിലാണ്. ഇന്ന് ഇതുവരെ വീണ ഇരു വിക്കറ്റുകളും നേടിയത് ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ്. 49 റണ്‍സുമായി ആബിദ് അലിയും 7 റണ്‍സ് നേടി ബാബര്‍ അസമുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ഷാന്‍ മസൂദ്(1), അസ്ഹര്‍ അലി(20) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്.

Previous articleലിവർപൂളിന്റെ എവേ ജേഴ്സിയും എത്തി
Next articleസോണിന്റെ സോളോ ഗോൾ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ