ലിവർപൂൾ 2024-25 സീസണായുള്ള പുതിയ ഹോം ജേഴ്‌സി പുറത്തിറക്കി. 1984ലെ ജേഴ്സിയിൽ നിന്ന് ഇൻസ്പിരേഷൻ ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ക്ലാസിക് ഡിസൈനാണ് പുതിയ കിറ്റിനുള്ളത്. ഒപ്പം കോളറിൽ വെള്ളയും ചുവപ്പും സ്ട്രൈപ്പും ഉണ്ട്. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡ് ആയ നൈകി ആണ് ജേഴ്സി ഒരുക്കിയത്. ലിവർപൂളിന്റെ വെബ്സൈറ്റ് വഴിയും നൈകി ഷോറൂമുകൾ വഴിയും ജേഴ്സി വാങ്ങാം.