പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശത്തിലേക്ക്, സമനിലയിൽ കുടുങ്ങി ലിവർപൂൾ

Staff Reporter

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി ലിവർപൂൾ. ന്യൂ കാസിലിനെതിരെ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കുടുങ്ങിയതോടെയാണ് പ്രീമിയർ ലീഗിന്റെ തലപ്പത്ത് ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം ലിവർപൂൾ നഷ്ടപ്പെടുത്തിയത്.

ലിവർപൂൾ താരം മുഹമ്മദ് സല 2 സുവർണ്ണാവസരങ്ങൾ നഷ്ട്ടപെടുത്തിയതാണ് ലിവർപൂളിന് തിരിച്ചടിയായത്. കൂടാതെ ഗോൾ പോസ്റ്റിൽ ന്യൂ കാസിൽ ഗോൾ കീപ്പർ കാൾ ഡാർലോയുടെ മികച്ച രക്ഷപെടുത്തലുകളും ന്യൂ കാസിലിന് തുണയായി.

നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് ലിവർപൂളിന് ഉള്ളത്. എന്നാൽ ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിന് മൂന്ന് പോയിന്റ് പിറകിലാണ്. ഇതോടെ പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശകരമാവുമെന്ന് ഉറപ്പാണ്.