ലിവർപൂൾ ഫുൾഹാമിനെ തോൽപ്പിച്ചു, 74 പോയിന്റുമായി ആഴ്സണലിനൊപ്പം

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലിവർപൂൾ വിജയവഴിയിൽ തിരികെ എത്തി. ഇന്ന് ഫുൾഹാമിനെതിരായ മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. ആദ്യ പകുതിയിൽ 32ആം മിനിറ്റിൽ അർനോൾഡിന്റെ ഒരു ഫ്രീ കിക്കിലൂടെ ആയിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ.

ലിവർപൂൾ 24 04 21 23 22 24 383

45ആം മിനിറ്റിൽ കാസ്റ്റ്യനയിലൂടെ ഫുൾഹാം സമനില നേടി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച ലിവർപൂൾ ഗ്രെവൻബചിലൂടെ ലിവർപൂൾ വീണ്ടും ലീഡ് എടുത്തു. 53ആം മിനുട്ടിലായിരുന്നു ഈ ഗോൾ. 72ആം മിനുട്ടിൽ ഡിയഗേ ജോടെ കൂടെ ഗോൾ നേടിയതോടെ അവർ വിജയം ഉറപ്പാക്കി.

74 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് ആണ് ലിവർപൂൾ ഉള്ളത്. ഒന്നാമത് നിൽക്കുന്ന ആഴ്സണലിനും 74 പോയിന്റാണ്. ഒരു മത്സരം കുറവ് കളിച്ച മഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് 73 പോയിന്റുമായി നിൽക്കുന്നു. ലിവർപൂളിനും ആഴ്സണലിനും ഇനി 5 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്.