ലിവർപൂളിന്റെ കഷ്ടകാലം തുടരുന്നു, ഫിർമിനോക്കും പരിക്ക്

- Advertisement -

പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോവുന്ന ലിവർപൂളിന് പരിക്ക് വീണ്ടും തിരിച്ചടിയാവുന്നു. ഈ സീസണിൽ ഒരുപാട് താരങ്ങളെ പരിക്ക് മൂലം നഷ്ട്ടമായ ലിവർപൂൾ നിരയിൽ അവസാനമായി പരിക്കേറ്റിരിക്കുന്നത് മുന്നേറ്റ നിര താരം റോബർട്ടോ ഫിർമിനോക്കാണ്. പരിക്കേറ്റ ഫിർമിനോ ഇന്നലെ നടന്ന ഫുൾഹാമിനെതിരായ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല. മത്സരത്തിൽ ലിവർപൂൾ ഫുൾഹാമിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തിരുന്നു.

ആൻഫീൽഡിൽ ഇത് ലിവർപൂളിന്റെ തുടർച്ചയായ ആറാമത്തെ പരാജയം കൂടിയായിരുന്നു ഇത്. ഈ സീസൺ തുടങ്ങിയത് മുതൽ പരിക്ക് ലിവർപൂളിനെ വിടാതെ പിടികൂടിയിട്ടുണ്ട്. ലിവർപൂൾ താരങ്ങളായ വാൻ ഡൈക്, ജോ ഗോമസ്, ഫാബിനോ, ഡിയഗോ ജോട്ട, ഹെൻഡേഴ്സൻ തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലായിരുന്നു. ഫിർമിനോയെ കൂടാതെ ജനുവരിയിൽ ലിവർപൂളിൽ എത്തിയ പ്രതിരോധ താരം ഒസാൻ കബാക്കും പരിക്കേറ്റ് ഫുൾഹാമിനെതിരായ മത്സരത്തിൽ നിന്ന് പുറത്തുപോയിരുന്നു.

Advertisement