പരിശീലകനായി സാവിക്ക് ഖത്തറിൽ ഒരു കിരീടം കൂടെ

20210308 023002
- Advertisement -

ബാഴ്സലോണ ഇതിഹാസതാരം സാവിക്ക് പരിശീലകനായി ഖത്തറിൽ ഒരു കിരീടം കൂടെ. ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനായി സാവി ഖത്തറിലെ ലീഗ് കിരീടമാണ് സ്വന്തമാക്കിയത്. ഇത് സവിക്ക് ക്ലബിനൊപ്പം ഉള്ള ആറാം കിരീടമാണ്. ഇതാദ്യമായാണ് ലീഗ് കിരീടം സാവി നേടുന്നത്‌. ഇന്ന് 3-0ന്റെ വിജയത്തോടെ ആണ് അൽ സാദ് കിരീടത്തിൽ എത്തിയത്‌.

ലീഗിൽ ഒരു മത്സരം പോലും അൽ സാദ് ഇത്തവണ പരാജയപ്പെട്ടില്ല. 18 മത്സരങ്ങളിൽ നിന്ന് 16 വിജയവും 2 സമനിലയുമാണ് അൽ സാദ് നേടിയത്. ഈ കുറച്ച് മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടാനും അൽ സാദിനായി. അൽസാദിന്റെ ചരിത്രത്തിലെ 73ആം കിരീടമാണിത്. നേരത്തെ ഖത്തർ കപ്പും, ഖത്തർ സൂപ്പർ കപ്പും, ഖത്തർ സ്റ്റാർ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയിൽ സാവി അൽ സാദിനൊപ്പം ഉയർത്തി. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന ആറു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം താരമെന്ന നിലയിലും മൂന്ന് കിരീടങ്ങൾ സാവി നേടിയിരുന്നു. ഇനി ഏഷ്യൻ ചാമ്പ്യൻസ് ലീഗാകും സാവിയുടെയും ടീമിന്റെയും ലക്ഷ്യം.

Advertisement