പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കിരീടം കൂടിയപ്പോൾ ലിവർപൂളിന് കിരീടം നഷ്ടമായത് മില്ലി മീറ്ററുകളുടെ വ്യതാസത്തിൽ. ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനായി ലിവർപൂൾ എത്തിഹാദിൽ എത്തിയപ്പോൾ ഒന്നാം സ്ഥാനത്ത് അവർക്ക് 7 പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എത്തിഹാദിലെ ഒരു ജയം പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് പുറത്തേക്കുള്ള വഴിയും അവർക്കെതിരെ 10 പോയിന്റിന്റെ ലീഡും നേടാം എന്ന ഉറപ്പിലാണ് ലിവർപൂൾ അന്ന് ഇറങ്ങിയത്.
തടുർന്ന് മത്സരം 0 -0ൽ നിൽകുമ്പോൾ സാദിയോ മാനെ യുടെ ശ്രമം മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ മറികടന്ന് ഗോളിലേക്ക് കുതിച്ചെങ്കിലും ഗോളാവുന്നതിന്റെ 11 മില്ലിമീറ്റർ അകലെ നിന്നും മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ജോൺ സ്റ്റോൺസ് അതി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ആ ഗോൾ പിറന്നിരുന്നുവെങ്കിൽ പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ചരിത്രം തന്നെ മാറിയേനെ. തുടർന്ന് അന്നത്തെ മത്സരത്തിൽ അഗ്വേറൊയും സനേയും നേടിയ ഗോളുകളിൽ 2-1ന് മാഞ്ചസ്റ്റർ സിറ്റി മത്സരം സ്വന്തമാക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും നിർണ്ണായകമായ മത്സരത്തിൽ 11 മില്ലി മീറ്റർ വ്യതാസത്തിൽ ഗോൾ നഷ്ട്ടപെട്ടിട്ടില്ലായിരുന്നെങ്കിൽ ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിൽ എത്തുമായിരുന്നു.