ക്ലീൻ ഷീറ്റുകളിൽ റെക്കോർഡ് ഇട്ട് അലിസണ് ഗോൾഡൻ ഗ്ലോവ്

- Advertisement -

ഇന്ന് പ്രീമിയർ ലീഗ് പോരിൽ വോൾവ്സിനെതിരെ ഗോൾ വഴങ്ങാതിരുന്നതോടെ ക്ലീൻ ഷീറ്റുകളിൽ ലിവർപൂളിനായി റെക്കോർഡിട്ടിരിക്കുകയാണ് അലിസൺ. ഒപ്പം പ്രീമിയർ ലീഗിലെ ഈ സീസണിലെ ഗോൾഡബ് ഗ്ലോവും അലിസൺ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ ഈ സീസണിൽ അലിസൺ നേടുന്ന ഇരുപത്തി ഒന്നാം ക്ലീൻ ഷീറ്റായിരുന്നു ഇത്. ലിവർപൂളിനായി ഒരു ഗോൾ കീപ്പർ ആദ്യാമായാണ് 20ൽ കൂടുതൽ ക്ലീൻഷീറ്റുകൾ ഒരു സീസണിൽ പ്രീമിയർ ലീഗിൽ നേടുന്നത്. മുൻ സ്പാനിഷ് ഗോൾ കീപ്പർ റെയ്നയുടെ ഒരു സീസണിൽ 20 ക്ലീൻ ഷീറ്റുകൾ എന്ന റെക്കോർഡ് ആണ് അലിസൺ തകർത്തത്.

പ്രീമിയർ ലീഗിൽ 20 ക്ലീൻ ഷീറ്റ് നേടുന്ന ആറാമത്തെ ഗോൾ കീപ്പറായി അലിസൺ കഴിഞ്ഞ ആഴ്ച മാറിയിരുന്നു. അലിസണെയും റെയ്നയെയും കൂടാതെ പീറ്റർ ചെക്, വാൻ ഡെർ സാർ, പീറ്റ ഷീമൈക്കിൾ, എഡേഴ്സൺ എന്നിവരാണ് ഇരുപതോ അതിലധികമോ ക്ലീൻഷീറ്റുകൾ നേടിയിട്ടുള്ളത്. 20 ക്ലീൻ ഷീറ്റുള്ള എഡേഴ്സൺ ഈ സീസണിൽ അലിസണ് പിറകിലായി ഫിനിഷ് ചെയ്തു. രണ്ട് പേരും ബ്രസീലിന്റെ ഗോൾ കീപ്പർമാരാണ്‌.

Advertisement