ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം അർഹിക്കുന്നുണ്ടെന്ന് ഗിഗ്‌സ്

ലിവർപൂൾ ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം അർഹിക്കുന്നുണ്ടെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ ഗിഗ്‌സ്. ഈ സീസണിൽ ലിവർപൂൾ മികച്ച പ്രകടനമാണ് നടത്തിയതെന്നും അതുകൊണ്ട് തീർച്ചയായും പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ അർഹിക്കുന്നുണ്ടെന്ന് ഗിഗ്‌സ് പറഞ്ഞു.

ഒരു ടീമെന്ന നിലയിൽ ലിവർപൂൾ ഈ സീസണിൽ മികച്ച ടീം ആയിരുന്നെന്നും മികച്ച പരിശീലകനായ യോർഗെൻ ക്ളോപ്പിന് കീഴിലാണ് അവർ കളിക്കുന്നതെന്നും ഗിഗ്‌സ് പറഞ്ഞു. ഒരു യുണൈറ്റഡ് ആരാധകൻ എന്ന നിലയിൽ തനിക്ക് ഇത് പറയുന്നതിൽ വേദന ഉണ്ടെന്നും എന്നാൽ ഈ സീസണിൽ ലിവർപൂൾ മികച്ച ടീം ആയിരുന്നുവെന്നും ഗിഗ്‌സ് പറഞ്ഞു.

ഈ സീസണിൽ ഏതു വിധേനെയും ലിവർപൂൾ കിരീടം നേടുമെന്നും ഈ വർഷം മാത്രമല്ല കഴിഞ്ഞ സീസണിലും ലിവർപൂൾ മികച്ച പ്രകടനമാണ് നടത്തിയതെന്നും ഗിഗ്‌സ് പറഞ്ഞു. ലിവർപൂൾ കളിക്കുന്ന രീതിയിൽ താൻ ഇഷ്ട്ടപെടുന്ന കുറച്ച് കാര്യങ്ങൾ ഉണ്ടെന്നും വെയ്ൽസ് ടീമിനെ ഈ രീതിയിൽ കളിക്കുന്ന ഒരു ടീമായി മാറ്റാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഗിഗ്‌സ് പറഞ്ഞു.

Previous articleജൂണിൽ വീണ്ടും ടെന്നീസ് തിരിച്ചു വരവിനു ഒരുങ്ങി ആന്റി മറെ
Next articleമുന്‍ ബംഗാള്‍ രഞ്ജി താരത്തിന് കോവിഡ്