തിരിച്ചടിച്ച് ജയം സ്വന്തമാക്കി ലിവർപൂൾ

- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകെ തന്നെ തങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കൽ കൂടെ വ്യക്തമാക്കി കൊണ്ട് ലിവർപൂളിന് വിജയം. ഇന്ന് ബേർൺലിക്ക് എതിരെ ഇറങ്ങിയ ലിവർപൂൾ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-1 എന്ന സ്കോറിന് ജയിക്കുകയായിരുന്നു. പ്രമുഖരിൽ പലരെയും ആദ്യ ഇലവനിൽ ഇറക്കാതെയായിരുന്നു ക്ലോപ്പ് ഇന്ന് ടീം പ്രഖ്യാപിച്ചത്.

അതുകൊണ്ട് തന്നെ മികച്ച പ്രകടനം ലിവർപൂളിൽ നിന്ന് വരാൻ ബേർൺലിയുടെ ആദ്യ ഗോൾ പിറക്കേണ്ടി വന്നു. കളിയുടെ 54ആം മിനുട്ടിൽ കോർക് ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ബേർൺലി മുന്നിൽ എത്തിയതോടെ ലിവർപൂളിന്റെ കളി മാറി. 62ആം മിനുറ്റിൽ മിൽനറും 69ആം മിനുട്ടിൽ ഫർമീനോയും ഗോൾ നേടിയതോടെ ലീഡ് മാറി മറിഞ്ഞു. കളിയുടെ 90ആം മിനുറ്റിൽ ഷകീരിയും ഗോൾ കണ്ടെത്തിൽ ലിവർപൂൾ ജയം ഉറപ്പിച്ചു.

ലിവർപൂളിന് ലീഗിൽ ഇതോടെ 39പോയന്റായി. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 41 പോയന്റാണ് ഉള്ളത്.

Advertisement