വോൾവ്സിന്റെ തിരിച്ചടിയിൽ ചെൽസിയും സാരി ബോളും തകർന്നു!!

- Advertisement -

പ്രീമിയർ ലീഗിൽ വോൾവ്സ് ആണ് ഇന്ന് തിളങ്ങിയത്. ഇംഗ്ലണ്ടിൽ ഗംഭീര ഫോമിൽ ചെറു ടീമുകളെ ഒക്കെ കശാപ്പ് ചെയ്ത് മുന്നേറുകയായിരുന്ന സാരിയെയും ചെൽസിയെയും ഇന്ന് വോൾവ്സ് തകർത്തു. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിലെ തിരിച്ചടിയുടെ ബലത്തിൽ 2-1 എന്ന സ്കോറിനാണ് ഇന്ന് വോൾവ്സ് വിജയിച്ചത്.

അവസാന ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ വെറു ഒരു പോയന്റ് മാത്രം കണ്ടെത്തിയ വോൾവ്സ് ആണ് ഇന്ന് ഈ അപ്രതീക്ഷിത ജയം കരസ്ഥമാക്കിയത്. കളിയുടെ ആദ്യ പകുതിയിൽ ലോഫ്റ്റസ് ചീകിലൂടെ ചെൽസി മുന്നിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ നാലു മിനുട്ടിനിടെ പിറന്ന രണ്ടു ഗോളികളാണ് ചെൽസിയുടെ കഥ കഴിച്ചത്.

ആദ്യ 59ആം മിനുട്ടിൽ ജിമിനെസ് കെപയെ കീഴ്പ്പെടുത്തി സമനില കണ്ടെത്തി. 63ആം മിനുട്ടിൽ ജോറ്റ വിജയ ഗോളും കണ്ടെത്തി. ചെൽസിയുടെ സീസണിലെ രണ്ടാം പരാജയം മാത്രമാണിത്. സമനില ചെൽസിയെ നാലാം സ്ഥാനത്തേക്ക് താഴ്ത്തി.

Advertisement