കോച്ച് മാറിയിട്ടും സതാമ്പ്ടണ് രക്ഷയില്ല, ടോട്ടൻഹാമിന് മുന്നിൽ വീണു

- Advertisement -

പ്രീമിയർ ലീഗിൽ പരിശീലകനെ മാറ്റിയിട്ടും സതാമ്പ്ടണ് രക്ഷയില്ല. ഇന്ന് ടോട്ടൻഹാമിന് എതിരെ ഇറങ്ങിയ സതാമ്പ്ടൻ ഒരു 3-1എന്ന സ്കോറിന്റെ വലിയ പരാജയം ഏറ്റുവാങ്ങി. തീർത്തും ഏകപക്ഷീയമായിരുന്നു ടോട്ടൻഹാമിന്റെ വിജയം. ടോട്ടൻഹാമിനായി കെയ്ൻ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴി ഒരുക്കുകയും ചെയ്തു.

ഹ്യുങ് മിൻ സോണും ലൂകാസ് മൗറയുമാണ് ടോട്ടൻഹാമിന്റെ മറ്റു സ്കോറേഴ്സ്. ഓസ്റ്റിനാണ് സതാമ്പ്ടന്റെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ ടോട്ടൻഹാം ലീഗിൽ ചെൽസിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

Advertisement