ബ്രൈറ്റനെ തോൽപ്പിച്ച് ലിവർപൂൾ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന്

- Advertisement -

ബ്രൈറ്റനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില പോലും മതിയായിരുന്നു ലിവർപൂൾ ബ്രൈറ്റനെ ഏകപക്ഷീയമായി പരാജയപെടുത്തുകയായിരുന്നു. ഇന്നത്തെ ജയത്തോടെ ടോട്ടൻഹാമിന്‌ പിന്നിൽ നാലാം സ്ഥാനം ലിവർപൂൾ ഉറപ്പിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ മുഹമ്മദ് സാലയിലൂടെയാണ് ലിവർപൂൾ ഗോളടി തുടങ്ങിയത്. മുഹമ്മദ് സാലയുടെ പ്രീമിയർ ലീഗ് സീസണിലെ 32മത്തെ ഗോളായിരുന്നു. 38 മത്സരങ്ങൾ ഉള്ള പ്രീമിയർ ലീഗ് സീസണിൽ ആദ്യമായാണ് ഒരു താരം 32 ഗോളുകൾ നേടുന്നത്. ഒരു സീസണിൽ തന്നെ 17 ടീമിനെതിരെ ഗോളടിക്കുന്ന താരമെന്ന റെക്കോർഡും സാല സ്വന്തമാക്കി. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ലിവർപൂൾ ലോവ്റനിലൂടെ ലീഡ് ഇരട്ടിയാക്കി. റോബർട്സണിന്റെ പാസിൽ നിന്നാണ് ലോവ്റൻ ഗോൾ നേടിയത്.  തുടർന്ന് രണ്ടാം  പകുതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച ലിവർപൂൾ സോളങ്കിയിലൂടെ ലിവർപൂൾ ലീഡ് വർദ്ധിപ്പിച്ചു. സോളാങ്കിയുടെ ലിവർപൂളിന് വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്.

തുടർന്ന് റോബർട്സണും ഗോള നേടി ലിവർപൂൾ ഗോൾ പട്ടിക പൂർത്തിയാക്കി. റോബർട്സണിന്റെയും ആദ്യ ലിവർപൂൾ ഗോളായിരുന്നു ഇത്. ജയത്തോടെ പ്രീമിയർ ലീഗ് സീസണിൽ സ്വന്തം ഗ്രൗണ്ടിൽ തോൽവിയറിയാതെ ലിവർപൂൾ പൂർത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement