രണ്ടാം മത്സരത്തിലും ഗോളില്ലാതെ റൊണാൾഡോ, യുവന്റസിന് ജയം

- Advertisement -

തുടർച്ചയായ രണ്ടാമത്തെ സീരി എ മത്സരത്തിലും റൊണാൾഡോക്ക് ഗോൾ കണ്ടെത്താനായില്ലെങ്കിലും ലാസിയോയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് യുവന്റസ്. യുവന്റസിന് വേണ്ടി പാനിച്ചും മൻസുകിച്ചുമാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ പലപ്പോഴും റൊണാൾഡോ ഗോളിന് എടുത്തെത്തിയെങ്കിലും ഭാഗ്യം താരത്തിന്റെ തുണക്കത്തിയില്ല. യുവന്റസിന്റെ സീസണിലെ ആദ്യ ഹോം മത്സരമായിരുന്നു ഇന്നത്തെ മത്സരം.

മത്സരത്തിന്റെ മുപ്പതാം മിനുട്ടിലാണ് യുവന്റസ് ആദ്യ ഗോൾ നേടിയത്. പെനാൽറ്റി ബോക്സിനു പുറത്ത് നിന്ന് ലഭിച്ച പന്ത് മികച്ചൊരു ഷോട്ടിലൂടെ പാനിച്ച് ഗോളകുകയായിരുന്നു. തുടർന്ന് റൊണാൾഡോയുടെ മികച്ചൊരു ശ്രമം ലാസിയോ ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയും ചെയ്തു.

രണ്ടാം പകുതിയിൽ മൻസുകിച്ചിന്റെ ഗോളിൽ യുവന്റസ് തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. വലതു ഭാഗത്തു നിന്ന് വന്ന ക്രോസ്സ് റൊണാൾഡോയുടെ കാലിൽ തട്ടി മൻസുകിച്ചിന്റെ മുൻപിലെത്തുകയായിരുന്നു. ആളൊഴിഞ്ഞ പോസ്റ്റിൽ തട്ടിയിടേണ്ട ആവശ്യം മാത്രമേ മൻസുകിച്ചിന് ഉണ്ടായിരുന്നുള്ളു.

Advertisement