ഏകപക്ഷീയ ജയത്തോടെ ലീഗ് തലപ്പത്ത് തിരികെ എത്തി ലിവർപൂൾ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി തൽക്കാലം എടുത്ത പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം ലിവർപൂൾ തകർപ്പൻ പ്രകടനത്തിലൂടെ തിരികെ വാങ്ങി. ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ബോണ്മതിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഒരു വിധത്തിലും ബോണ്മതിന് അവസരം കൊടുക്കാത്ത പ്രകടനമാണ് ലിവർപൂൾ ഇന്ന് നടത്തിയത്.

കളിയുടെ തുടക്കത്തിൽ തന്നെ മാനെയിലൂടെ ആണ് ലിവർപൂൾ ലീഡ് എടുത്തത്. ഒരു ഓഫ്സൈഡിൽ നിന്നായിരുന്നു ഗോൾ എങ്കിലും ലൈൻ റഫറിയുടെ കൊടി താണ് തന്നെ നിന്നു. തുടർച്ചയായ നാലാം പ്രീമിയർ ലീഗ് മത്സരത്തിലാണ് മാനെ ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ തന്നെ വൈനാൾഡത്തിന്റെ തകർപ്പൻ സ്ട്രൈക്കിലൂടെ ലീഡ് ലിവർപൂൾ ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ സലായിലൂടെ ലിവർപൂൾ മൂന്നാം ഗോളും നേടി 3 പോയന്റ് ഉറപ്പിച്ചു. ഈ വിജയം ലിവർപൂളിനെ 26 മത്സരങ്ങളിൽ നിന്ന് 65 പോയന്റിൽ എത്തിച്ചു. നാളെ സിറ്റി ചെൽസിയെ തോൽപ്പിക്കുക ആണെങ്കിൽ വീണ്ടും സിറ്റി ലീഗിൽ ഒന്നാമത് എത്തും.

Advertisement