റൂയിസ് ഇല്ലാത്ത ബൊറൂസിയ ഡോർട്ട്മുണ്ടിനെ സമനിലയിൽ കുരുക്കി ഹോഫൻഹെയിം

- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പിടിച്ചുകെട്ടി ഹോഫൻഹെയിം. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്ന് ഗോൾ വീതമടിച്ച് ഇരു ടീമുകളും പിരിഞ്ഞു. ഡോർട്മുണ്ടിന് വേണ്ടി സാഞ്ചോയും ഗോട്സെയും റാഫേൽ ഗുറേറോയും ഗോളടിച്ച മത്സരത്തിൽ ബെൽഫോഡിൽ ഇരട്ട ഗോളുകളുമായും പാവൽ കേദാരബെക് ഒരു ഗോളും നേടി. ഇന്നത്തെ സമനില ലീഡ് ഉയർത്താനുള്ള ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.

ബയേൺ ഇന്ന് ജയിച്ചാൽ ലീഡ് അഞ്ചായി ചുരുങ്ങും. പരിക്ക് കാരണം ക്യാപ്റ്റൻ മാർക്കോ റുയിസും പണി കാരണം പരിശീലകൻ ലൂസിയൻ ഫെവ്‌റേയുമില്ലാതെയാണ് ഡോർട്ട്മുണ്ട് ഇന്നിറങ്ങിയത്. രണ്ടാം പകുതിയിലാണ് ഹോഫൻഹെയിം എല്ലാ ഗോളുമടിച്ചത്. ജൂലിയൻ നൈഗൽസ്മാന്റെ മാസ്റ്റർ ക്ലാസ്സിൽ ഡോർട്ട്മുണ്ട് കുരുങ്ങിയെന്നു പറയാം. ഇന്നത്തെ സമനില ഹോഫൻഹെയിമിനെ ഒൻപതാം സ്ഥാനത് എത്തിച്ചു.

Advertisement